കൊണ്ടോട്ടി: ബേക്കറി ഐറ്റംസും പലതരം ജ്യൂസുകളും ഷെയ്ക്കും മറ്റുമായി വിവിധ വിഭവങ്ങളാണ് കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് എതിർവശത്ത് വിപുലീകരിച്ചു തുറന്ന സീഗോ കഫെ ഇൻ കൂളിൽ ഉള്ളത്.
ഭക്ഷ്യോൽപന്ന വിപണന രംഗത്ത് 50 വർഷത്തെ പരിചയസമ്പത്തുണ്ട് സിഗോയ്ക്ക്. പ്രധാനമായും ബേക്കറി വിഭവങ്ങളുണ്ടാക്കി വില്പന നടത്തുന്ന സീഗോ 20 വർഷമായി കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തു പ്രവർത്തിക്കുന്നുണ്ട്.

ഇപ്പോൾ പുതിയ കാലത്തിനനുസരിച്ച് ആധുനിക മാറ്റങ്ങളുമായി ഉപഭോക്താക്കൾക്ക് കൂടുതൽ സേവനം ലഭ്യമാക്കുകയാണ് സീഗോ കഫേ ഇൻ കൂൾ എന്ന രുചിയുടെ കേന്ദ്രം. കൊണ്ടോട്ടി ബസ് സ്റ്റാൻഡിന് എതിർവശത്താണ് സീഗോ കുഫേ ഇൻ കൂൾ, ബേക്കറി ഐറ്റംസിനു പുറമേ, വിപുലമായ കൂൾബാർ സൗകര്യവും ഇവിടെയുണ്ട്. ഏതുതരം ജ്യൂസും ഷെയ്ക്കും ഇവിടെ കിട്ടും. ഐസ് ക്രീമും പലതരം കേക്കുകളും ഉണ്ട്. ഗുണനിലവാരവും പാരമ്പര്യവുമാണ് സീഗോയുടെ പ്രത്യേകത.
കൂടുതൽ മധുരമൂറുന്ന രുചി വിഭവങ്ങളുമായി, പുതിയ മാനേജ്മെന്റിനു കീഴിലാണ് സീഗോ കഫേ ഇൻ കൂൾ. പാർട്ടി ഓർഡറുകൾ സ്വീകരിക്കും.
ഷവർമ, ബർഗർ, സാൻഡ് വിച്ച്, ഫലാഫിൽ തുടങ്ങി വ്യത്യസ്ത ബേക്കറി ഐറ്റംസുകളുടെ വേറിട്ട ശേഖരമാണ് സീഗോയിലേത്. ഒരു ബേക്കറിയുടെ സമ്പൂർണത സിഗോയിൽ കാണാം. പരിചയ സമ്പന്നരായ ഷെഫുമാരെ ഉപയോഗിച്ച് സ്വന്തം നിർമാണ യൂണിറ്റിൽ നിന്നു പാകം ചെയ്തെടുത്ത വിഭവങ്ങളാണ് സീഗോയിൽ വിൽപനയ്ക്കെത്തിക്കുന്നത്. മിതമായ നിരക്കിൽ ഗുണമേന്മ ഉറപ്പുവരുത്തിയാണ് എല്ലാ ഐറ്റംസും ഉപഭോക്താക്കൾക്കു നൽകുന്നതെന്ന് മാനേജ്മെന്റ്.