സംഭവം കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിൽ
കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിൽ സ്കൂൾ വാൻ താഴ്‌ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ ഒരു വശത്തുനിന്നു ചെറിയ താഴ്‌ചയിലേക്കു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാൻ മരത്തിൽ തട്ടിനിന്നു.

പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണു പ്രാഥമിക വിവരം. പൊലീസ് സ്‌ഥലത്തെത്തി.