ഇത്തവണ പ്ലസ് ടുവിന് 100% വിജയം നേടിയ വിദ്യാലയങ്ങൾ കുറവാണ്. എന്നാൽ, എസ്എസ്എൽസിക്കും പ്ലസ് ടുവിനും 100 ശതമാനം നേടിയാണ് ഒഴുകൂർ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിൽ നേട്ടം കൊയ്തത്.

തുടർച്ചയായി രണ്ടാം തവണയാണു 10, 12 ക്ലാസുകളിൽ എല്ലാ വിദ്യാർ ഥികളും വിജയിക്കുന്നത്. ഹയർ സെക്കൻഡറി പീരക്ഷയെഴുതിയ സ്‌കൂളിലെ 119 വിദ്യാർഥികളും വിജയിച്ചു.

16 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ പ്രിൻസിപ്പൽ കെ.വീരാൻകുട്ടി, പ്രധാനാധ്യാപകൻ സാജു തോമസ്, കെ.പി.നൗഷാദ്, പിടിഎ പ്രസിഡന്റ് കെ.സി.മജീദ്, പി.ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.