കൊണ്ടോട്ടി: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൊണ്ടോട്ടി മേലങ്ങാടി ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ ക്യാമ്പയിൻ ശ്രദ്ധേയമായി.

ജീവിതമാണ് ലഹരി എന്ന വിശ്യത്തിലായിരുന്നു ക്യാമ്പയിൻ. സ്റ്റുഡന്റസ് പോലീസ് കേഡറ്റ്,വിമുക്തി മിഷൻ, എക്സൈസ് വകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. എക്സൈസ് വകുപ്പ് പ്രിവന്റ്റീവ് ഓഫീസർ പി.ബിജു ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞ പുതുക്കി മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളായി.

ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരണം കൊണ്ടോട്ടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബീന അൻവർ പുതിയറക്കൽ നിർവഹിച്ചു.

കൂടാതെ ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, സർവ്വേ എന്നിവകൂടി സംഘടിപ്പിച്ചിട്ടുണ്ട്. വനിതാ സിവിൽ എക്സൈസ് ഓഫീസർ സില്ല.പി. എസ്, പിടിഎ പ്രസിഡണ്ട് സാദിഖലി ആലങ്ങാടൻ, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ റോയിച്ചൻ ഡോമിനിക് വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ ഷബീറലി കുണ്ടുകാവിൽ, സ്റ്റാഫ് സെക്രട്ടറി ശംസുദ്ദീൻ കലങ്ങോടൻ,സി.പി.ഒ മാരായ മുഹമ്മദ് ഷാജഹാൻ. കെ, അനുപമ രാജൻ യു.വി, മുജീബ്റഹ്മാൻ പി.ഇ, അഷ്റഫ് മുസ്‌ലിയാരകത്ത് എന്നിവർ സംസാരിച്ചു