കരിപ്പൂർ
കടത്തിക്കൊണ്ടുവരുന്ന സ്വർണം യാത്രക്കാരൻ്റെ അറിവോടെ തട്ടിയെടുക്കാൻ പദ്ധതിയിട്ടു. യാത്രക്കാരനും സംഘത്തിലെ 4 പേരും ഉൾപ്പെടെ 5 പേർ കരിപ്പൂരിൽ അറസ്റ്റിൽ. യാത്രക്കാരൻ എടരിക്കോട് സ്വദേശി അബ്ദുൽ കരീം, തട്ടിയെടുക്കാൻ എത്തിയ സംഘത്തിലെ കോഴിക്കോട് ഇരിങ്ങല്ലൂർ എംജി നഗർ മുഹമ്മദ് മുഹസിൻ, കോഴിക്കോട് നല്ലളം ബസാർ ജിഷാർ, കോഴിക്കോട് കല്ലായി കക്കുംകടവ് ജാസിൽ, പന്തീരങ്കാവ് പെരുമണ്ണ ജാസർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നു കരിപ്പൂർ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വിമാനത്താവള പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്.
അബ്ദുൽ കരീം ദുബായിൽ നിന്ന് കൊണ്ടുവരുന്ന സ്വർണം
യഥാർഥ സംഘത്തിനു നൽകാതെ തട്ടിയെടുക്കാനായിരുന്നു പദ്ധതിയിട്ടത്. വിവരമറിഞ്ഞെത്തിയ പോലീസ്, കരിപ്പൂരിലെത്തിയ സംഘത്തെയും യാത്രക്കാരനെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.





