കൊണ്ടോട്ടി: ആയർവേദിക് സ്പോർട്സ് മെഡിസിൻ വിദഗ്ധനും ഡൈസ്മെൻ ആയുർവേദിക് മെഡിക്കൽ സെന്റർ ഉടമയുമായ ഡോ.പി.അർഷദ് (50) അന്തരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പ്രമുഖ കായിക താരങ്ങൾ അർഷദിന്റെ കീഴിൽ സ്പോർട്സ് മെഡിസിൻ ചികിത്സ നടത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
