കൊണ്ടോട്ടിയുടെ സംസ്കൃതി പരിചയപ്പെടുത്താൻ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പുറത്തിറക്കിയ ഡോക്യമുമെന്ററി പ്രദർ ശനത്തിനായി ഒരുങ്ങി. ‘കൊളത്തൂരംശം കൊണ്ടുവെട്ടി ദേശം’ എന്ന 33 മിനുട്ട് ഡോക്യുമെന്ററി അക്കാദമിയിലെ ടി.എ.റസാഖ് തിയറ്ററിൽ പ്രദർശിപ്പിക്കും
മുൻ മന്ത്രിയും വൈദ്യർ അക്കാദമി മുൻ ചെയർമാനുമായ ടി .കെ. ഹംസ, ചരിത്രകാരൻ ഡോ കെ .കെ. മുഹമ്മദ് അബ്ദുൽ സത്താർ എന്നിവരുടെ വിവരണം ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയുടെ തുടക്കത്തിലും ഒടുക്കത്തിലുമായി ഗാനചിത്രീകരണവും കൊണ്ടോട്ടി നേർച്ചയുടെ ദൃശ്യവുമുണ്ട്. അക്കാദമിയിലെ മാപ്പിളപ്പാട്ട് വിദ്യാർത്ഥികളിൽ അനാമികയും
സംഘവുമാണ് ടൈറ്റിൽ ഗാനം ആലപിച്ചത്. ഗായിക എം.കെ.ജയഭാരതി, വൈദ്യരുടെ ഗാനം ആലപിക്കുന്നുണ്ട്. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, രാജു വിളയിൽ എന്നിവരാണു ഡോക്യുമെന്ററിയുടെ ആശയവും രചനയും ആവിഷ്ക്കാരവും നിർവഹിച്ചിട്ടുള്ളത്.
50 പേരുള്ള സന്ദർശക സംഘങ്ങൾക്കും വ്യക്തികൾക്കും പ്രദർശനം കാണുവാൻ അവസരമുണ്ടാകും.
മുൻകൂട്ടി ബുക്ക് ചെയ്തും പ്രദർശനം കാണാം. കെ.വി.അബൂട്ടി സംഗീതവും അഷ്റഫ് മഞ്ചേരി ഓർക്കസ്ട്രയും ഷനൂബ് വാഴക്കാട് ചിത്രീകരണവും നിർവഹിച്ചു.
പൂർത്തീകിച്ച ഡോക്യുമെന്ററി അക്കാദമി ഹാളിൽ മാധ്യമപ്രവർത്തകർക്കായി പ്രദർശിപ്പിച്ചു.