പുളിക്കൽ ചെറുമുറ്റത്തെ ക്രഷർ യൂണിറ്റിലെ എംസാൻഡ് ടാങ്കിൽ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾക്കു മുൻപു കാണാതായ ഒറീസ സ്വദേശിയുടെ മൃതദേഹമാണ് അഗ്നിശമന സേനയെത്തി പുറത്തെടുത്തത്.
രാവിലെ എംസാൻഡ് നിറക്കാൻ എത്തിയപ്പോൾ ഒരു കാല് പുറത്തേക്കു കാണുകയായിരുന്നു. തുടർന്നു പൊലീസിൽ വിവരമറിയിച്ചു. പിന്നീട് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ഒറീസ സ്വദേശിയായ ആനന്ദ് ഷബർ ആണ് മരിച്ചതെന്നാണു പ്രാഥമിക വിവരം.
3 ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. കഷർ യൂണിറ്റിലെ ടാങ്കിൽ ചാടി
ആത്മഹത്യ ചെയ്തതോ മറ്റോ ആണോ എന്നതു വ്യക്തമല്ല. പൊലീസ്
സംഭവം അന്വേഷിക്കുന്നുണ്ട്.