News

ഒരു ദിവസ മഴയിൽ വെള്ളം കെട്ടിനിന്ന കൊണ്ടോട്ടിയിൽ റോഡ് പാടെ തകർന്നു.

കൊണ്ടോട്ടി: അങ്ങാടിയിൽ ബൈപാസ് റോഡിലാണ് കൂടുതൽ തകർച്ച. കനത്ത മഴയിൽ ചൊവ്വാഴ്ച യാണ് നഗരം വെള്ളത്തിലായത്. വലിയ തോട് നിറഞ്ഞു കവിഞ്ഞു തോടും ദേശീയപാതയും ഒന്നായിരുന്നു. വാഹന ഗതാഗതം പലപ്പോഴും തടസ്സപെട്ടിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു.

ഒരു ദിവസംകൊണ്ട് വെള്ളം ഇറങ്ങിയപ്പോൾ കണ്ട കാഴ്‌ചയാണിത്. ടാർ പൊളിഞ്ഞു റോഡ് തകർന്നിട്ടുണ്ട്. പലയിടത്തും ഗതാഗതം സാധ്യമല്ല. ചില ഭാഗങ്ങളിൽ നേരത്തെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അതെല്ലാം പൊളിഞ്ഞു കൂടുതൽ വലിയ കുഴിയായി.
വെള്ളം കെട്ടിനിൽക്കാത്ത ഭാഗങ്ങളിലും റോഡ് തകർന്നിട്ടുണ്ട്.
കൊളത്തൂർ എയർപോർട്ട് റോഡ് ജംഗ്ഷനിലും റോഡ് തകർന്നിട്ടുണ്ട്.
റോഡ് ഉടൻ നന്നാക്കണം എന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.

Related Articles

Back to top button