Local NewsPolitics
പിഡിപി കരിപ്പൂർ വിമാനത്താവളത്തിലേക്കു നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുമായിരുന്നു മാർച്ച്.
സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ് ഉദ്ഘാടനം ചെയ്തു.
ഇന്ധന വില വർധന, വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിന്റെ കൂടിയ ചാർജ്, തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂർ ആധ്യക്ഷ്യം വഹിച്ചു. സംസ്ഥന ജനറൽ സെക്രട്ടറി യൂസഫ് പാന്ത്ര, സംസ്ഥന സെക്രട്ടറി ശശി പൂവൻചിന, പിടിയുസി സംസ്ഥന പ്രസിഡന്റ് സക്കീർ പരപ്പനങ്ങാടി, നിസാം കാളമ്പാടി, കെ.സി.അബൂബക്കർ, ടി.കെ.സലീം ബാബു, അനീഷ് കുമാർ പൂക്കോട്ടൂർ, ഷരീഫ് മാഞ്ചേരി എന്നിവർ പ്രസംഗിച്ചു. മാർച്ച് നഹ്മാൻ ജംഗ്ഷനിൽ പോലീസ് തടഞ്ഞു.