കരിപ്പൂർ: തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച സിഐഎസ്എഫ് സൈനിക സേനയുടെ സൈക്കിൾ റാലിക്കാണു സ്വീകരണം നൽകിയത്.
വിമാനത്താവളത്തിൽ നടന്ന സ്വീകരണ ചടങ്ങ് കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശവും ശാരീരിക ക്ഷമതയുടെ ആവശ്യകതയും ഉയർത്തിപ്പിടിച്ചാണു സൈക്കിൾ റാലി.
സിഐഎസ്എഫ് സീനിയർ കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള ജാഥ ഗുജറാത്തിൽ ഒക്ടോബർ 25നു സമാപിക്കും. കരിപ്പൂരിൽ നടന്ന ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ ആർ.മഹാലിംഗം, സിഐഎസ്എഫ് ഡപ്യൂട്ടി കമാൻഡന്റ് എ.വി.കിഷോർകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്വീകരണത്തിനു ശേഷം സൈക്കിൾ റാലി യാത്ര തുടർന്നു. കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ ഫ്ലാഗ് ഓഫ് ചെയ്തു
….