കാഴ്ചകളൊരുക്കി മലയിൽ ഫാം ഹൗസ്; കോവിഡ് കാല സേവനത്തിന് മലയിൽ എംഡി സി.എച്ച്. മുഹമ്മദ് ഗദ്ദാഫിക്ക് ആദരം
മലപ്പുറം: കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തും ഭക്ഷണം വിളമ്പിയും കരുതലിന്റെ സൗഹൃദ പാഠങ്ങൾ പകർന്ന മലയിൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ സി.എച്ച് മുഹമ്മദ് ഗദ്ദാഫിക്ക് ജന്മനാടായ വടക്കേമണ്ണയിലെ കോൺഗ്രസ് പ്രവർത്തകരുടെ ആദരം.
ഭക്ഷ്യോൽപന്ന വിപണന രംഗത്തു പേരെടുത്ത മലയിൽ ഗ്രൂപ്പ് പുതുതായി ആരംഭിച്ച ഫാം ഹൗസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. മുഹസ്സിൻ ഉപഹാരം കൈമാറി.
…..
മലപ്പുറം: മലയിൽ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പാങ്ങ് പൂക്കോടുള്ള ഫാം ഹൗസിലായിരുന്നു ചടങ്ങ്. വിനോദ സഞ്ചാരികളുടെ ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ഫാം ടൂറിസം സാധ്യതകൾ എടുത്തുകാട്ടുന്നതാണ് മലയിൽ ഫാം ഹൗസ്.
പ്രാരംഭഘട്ടത്തിലാണെങ്കിലും ആരെയും വിസ്മയിപ്പിക്കുന്ന പ്രകൃതിയിലൂന്നിയ കാഴ്ചകളാണു ഫാമിലുള്ളത്. വിവിധയിനം പശു, ആട്, താറാവ്, കോഴി തുടങ്ങിയവയും നാടനും വിദേശിയുമായി നൂറോളം പഴങ്ങളുടെ ചെടികളും മീൻകുളവും പച്ചക്കറി കൃഷിയും മറ്റുമായി പത്തേക്കറിൽ നിറയെ ഗ്രാമീണത. ഹോം സ്റ്റേ സൗകര്യങ്ങൾക്കുള്ള നിർമാണം പുരോഗമിക്കുന്നുണ്ട്. കുട്ടികൾക്കുള്ള പാർക്കും ഇവിടെയുണ്ട്.
കോവിഡ് കാലത്ത് മലയിൽ ഗ്രൂപ്പ് നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു. ആദിവാസി കോളനികൾ ഉൾപ്പെടെ ആവശ്യമായ എല്ലാ മേഖലകളിലും ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാന്റീനിൽ കഴിഞ്ഞവർക്കും അവരുടെ താമസ സ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചുനൽകാനും പ്രത്യേകം താൽപര്യമെടുത്തു. ഒട്ടേറെ പേർക്കാണ് മലയിൽ ഗ്രൂപ്പ് കോവിഡ് കാലത്ത് താങ്ങും തണലുമായി നിന്നത്.
വടക്കേമണ്ണ കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം ഫാം ഹൗസിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ മുഹ്സിൻ മലയിൽ എംഡി സി.എച്ച് മുഹമ്മദ് ഗദ്ദാഫിക്കു നൽകി. യൂണിറ്റ് പ്രസിഡന്റ് യൂനുസ് കളപ്പാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പി.രവി, ഹാരിസ് മാസ്റ്റർ, ഷാഹിദ് പാറക്കൽ, എ.കെ. അഷ്റഫ്, പി.കെ. ഫൈസൽ, റാഷിദ് തേക്കിൽ, വി.ടി സാബിക്കലി, ഫവാസ് കുളത്തിങ്ങൽ, പി.കെ.ഷാഫി, ആസിഫ് വെന്തൊടി, കെ.മുഫീദ് തുടങ്ങിയവർ പങ്കെടുത്തു.