കൊണ്ടോട്ടി | നെടിയിരുപ്പ് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് യുഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.ബാങ്ക് പ്രസിഡന്റായി മുസ്ലിം ലീഗിലെ വി.പി.സിദ്ദീഖിനെ തിരഞ്ഞെടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങൾ: പി.ഹംസ മദനി, പി.പി.എ റസാഖ്, കെ.കെ.ഫൈസൽ, എ.ഫൈസൽ ബാബു, സി.പി.ഷബീറലി, എ.അഹമ്മദ് അലി അസ്കർ, എം.കെ.റാഷിദ, നാനാക്കൽ ഹസീന, വി.പി.ഷഹർബാൻ (മുസ്ലിം ലീഗ്), കെ.കെ.അലവി, ടി.പി.ബഷീർ, വി.രമേശ് (കോൺഗ്രസ്).
അനുമോദന യോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശേരി, മണ്ഡലം പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, സെക്രട്ടറി പി.കെ.സിഅബ്ദുറഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുളിക്കൽ അഹമ്മദ് കബീർ, കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിത ഷഹീർ, വൈസ് ചെയർമാൻ അഷ്റഫ് മടാൻ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് പി.വി.എ.ലത്തീഫ്, സെക്രട്ടറി എം.എ.റഹീം, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.മുഹിയുദ്ധീൻ അലി, കൊണ്ടോട്ടി പിസിസി സൊസൈറ്റി പ്രസിഡന്റ് സി.ടി.മുഹമ്മദ്, സി.സൈതലവി, പി.ഇ.കുഞ്ഞാപ്പു, കെ.എ.മൂസ, ബാങ്ക് സെക്രട്ടറി സി.സുഹൈറുദ്ധീൻ എന്നിവർ പ്രസംഗിച്ചു.