മലപ്പുറം: സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ രജിസ്ട്രേഷൻ ഫീസ് അടവാക്കണമെന്നുള്ള സ്പോർട്സ് കൗൺസിൽ തീരുമാനം അത്യന്തം പ്രതിഷേധാർഹവും, കായികനിന്ദയുമാണെന്ന് സർഗ എംപ്ലോയീസ് സാംസ്കാരിക വേദി പ്രസ്താവിച്ചു.
ഇക്കാലമത്രയും നല്ലനിലയിൽ നടന്നുവന്ന സിവിൽ സർവീസ് കായികമേളയെ മറ്റൊരു വരുമാനമാർഗം ആക്കി മാറ്റാനുള്ള കായിക വകുപ്പിന്റെ നീക്കത്തിൽ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധത്തിലാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ടി.പി ശശികുമാർ, എം. അബ്ദുറഹിമാൻ, സാദിഖലി വെള്ളില, അബ്ദുൽ ഗഫൂർ പാലത്തിങ്ങൽ, ടി.വി മുംതാസ്, ഫൈറൂസ് കോഡൂർ, സുൽഫിയ പ്രസംഗിച്ചു.