കൊണ്ടോട്ടി | മുസ്ല്യാരങ്ങാടിയിൽ ഒറ്റയ്ക്കു താമസിക്കുന്നയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസ്ല്യാരങ്ങാടി ഇരുപതാം മൈൽ സ്വദേശി മുസ്തഫ (55) ആണു മരിച്ചതെന്നു പോലീസ് പറഞ്ഞു.
രാവിലെ 11.30 നു വിവരമറിഞ്ഞതിനെത്തുടർന്ന് കൊണ്ടോട്ടിയിൽനിന്നു പൊലീസ് സ്ഥലത്തെത്തി. ചെറുകാവ് ഇആർഎഫ് സന്നദ്ധ പ്രവർത്തർ എത്തിയാണ് മറ്റു നടപടികൾ പൂർത്തിയാക്കിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.