സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജ് തീർഥാടനത്തിന് അപേക്ഷിച്ചവരിൽ കാത്തിരിപ്പു പട്ടികയിലുള്ളവർക്ക് അവസരം. വെയ്‌റ്റിങ് ലിസ്റ്റിലെ ക്രമനമ്പർ 2399 മുതൽ 2483 വരെയുള്ളവർക്കാണ് അവസരം ലഭിച്ചത്.
അപേക്ഷിക്കുമ്പോൾ ആവശ്യപ്പെട്ട ഹജ് പുറപ്പെടൽ കേന്ദ്രം വഴിയുള്ള നിശ്ചിത തുക അടയ്ക്കണം. തുക അടച്ച രേഖയും അനുബന്ധ രേഖകളും ഉൾപ്പെടെ സംസ്ഥഥാന ഹജ് കമ്മിറ്റി ഓഫിസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾ ഹജ് ഹൗസിൽനിന്ന് ലഭിക്കും. ഫോൺ: 0483 -2710717.