കൊണ്ടോട്ടി | കുമ്മിണിപറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞ്
പെരുവള്ളൂർ കാക്കത്തടം സ്വദേശി കളത്തിങ്ങൽ അബദുൽ സലാം (52)മരിച്ചു.
കൊണ്ടോട്ടിയിൽ നിന്ന് ഇന്നലെ (വെള്ളിയാഴ്ച) രാത്രി 10 മണിയോടെ മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്.
കുമ്മിണിപറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടമായി തോട്ടിലേക്കു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ ആണ് മരിച്ച
കാക്കത്തടം സ്വദേശിയും മുൻ പ്രവാസിയുമായ കളത്തിങ്ങൽ സലാം. കൂടെ ഉണ്ടായിരുന്ന ഭാര്യയും മരുമക്കളും പേരകുട്ടികളും ഉൾപ്പെടെ പരിക്കേറ്റവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.