Pravasam

ഹജ് യാത്ര; മൂന്നാം ഗഡു അടക്കാനുള്ള സമയം മേയ് 4 വരെ നീട്ടി

കരിപ്പൂർ | 28.04.24

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ, നേരത്തെ അടച്ച രണ്ടു ഗഡു തുക്കു പുറമെയുള്ള
മൂന്നാം ഗഡു അടക്കുന്നതിന്റെ തീയതി 2024 മെയ് നാലാം തീയതി വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി
അറിയിച്ചു.

ഹജ്ജ് അപേക്ഷയിൽ രേഖപ്പെടുത്തിയ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടയ്ക്കേണ്ടത്. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്.
വെബ്സൈറ്റ്: www.hajcommittee.com, www.keralahajcommittee.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button