വാഴക്കാട് : കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം കാർബി ആഗ്ലോംഗ് സ്വദേശി അമീറുൽ ഇസ്ലാം (35) ആണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു. വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോഗ്രാം കഞ്ചാവ് പിടി കൂടി.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രദേശത്തെ ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സിദ്ദിഖ്, വിഴക്കാട് ഇൻസ്പക്ടർ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമും വാഴക്കാട് പോലീസും ചേർന്നാണ് പ്രതിയെ പിടി കൂടി അന്വേഷണം നടത്തുന്നത്.