airone vengara | 18.04.24
കടലുണ്ടിപ്പുഴയിലെ ഊരകം കോട്ടുമല കാങ്കരക്കടവിൽ സഹോദരിമാരായ യുവതികൾ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് പടിക്കത്തൊടി അലവിയുടെ മക്കളായ ബുഷ്റ (26), അജ്മല തെസ്നി (21) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. കോട്ടുമലയിലുള്ള മറ്റൊരു സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നവരായിരുന്നു ഇവർ. സഹോദരിമാരുടെ മക്കൾക്കൊപ്പം പുഴയിൽകുളിക്കാനിറങ്ങിയതായിരുന്നു. കുട്ടികൾ ബഹളം വച്ചതോടെയാണ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
മാതാവ് പാത്തുമ്മു. വലിയോറ ആയിശാബാദ് ഏറിയാടൻ അമീർ ആണ് ബുഷ്റയുടെ ഭർത്താവ്.
മക്കൾ: മുഹമ്മദ് നാഫി, റിസ മെഹറിൻ.
പറപ്പൂർ കുഴിപ്പുറം തെക്കേതിൽ ഫായിസ് ആണ് അജ്മല തെസ്നിയുടെ ഭർത്താവ് .ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം.