കരിപ്പൂർ | 16.04.24.
രാജ്യത്തെ 20 ഹജ് എംബാർക്കേഷൻ കേന്ദ്രങ്ങളിലെയും ഹജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കേരളത്തിലെ കൂടിയ നിരക്കാണ് കോഴിക്കോട് വിമാനത്താവളത്തിലേത്.
മൂന്നാംഗഡുവായി അടയ്ക്കേണ്ടത് ഇങ്ങനെ: കോഴിക്കോട് -1,21,000 രൂപ, കൊച്ചി -85,300, കണ്ണൂർ -86,200 രൂപ. അതായത് കൊച്ചിയേക്കാൾ 35700 രൂപയും കണ്ണൂരിനേക്കാൾ 34,800 രൂപയും കോഴിക്കോട് വഴി യാത്ര ചെയ്യുന്നവർ അധികമായി നൽകണം. നേരത്തേ രണ്ടു ഗഡുക്കളായി 2,51,800 രൂപ അടച്ചതിനു പുറമേയാണിത്. വിമാന യാത്രാ നിരക്കിലെ തുകയിലാണു വ്യത്യാസം. പ്രതിഷേധത്തെത്തുടർന്ന് കോഴിക്കോട് വഴിയുള്ള യാത്രാനിരക്ക് ഏകദേശം 42,000 രൂപ നേരത്തെ കുറച്ചിരുന്നു. അതിനു ശേഷമാണ് ഈ വർധന.
ഒരു തീർഥാടകന് ഇത്തവണത്തെ ഹജ് തീർഥാടനത്തിനുള്ള ആകെ തുക ഇങ്ങനെ: കോഴിക്കോട് – 3,73,000 രൂപ, കൊച്ചി -3,37,100 രൂപ, കണ്ണൂർ -3,38,000 രൂപ.
ഏപ്രിൽ 27 ആണ് തുക അടയ്ക്കാനുള്ള അവസാന തീയതി. മേയ് 9 മുതൽ വിമാന സർവീസുകൾ ആരംഭിച്ചേക്കും. കൂടുതൽ വിവരങ്ങൾക്ക് ഹജ് ഹൗസ്: 0483 -2710717.
news desk air one