കൊണ്ടോട്ടി | വീട്ടുമുറ്റത്തെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വിണ് 4 വയസ്സുകാരൻ മരിച്ചു. ഓമാനൂരിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ മരണവാർത്ത. കീഴ് മുറി എടക്കുത്ത് ഷിഹാബുദ്ദീൻ്റെ മകൻ മുഹമ്മദ് ഐബക്കാ (4) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീടിൻ്റെ നീക്കുന്ന തരത്തിലുള്ള ഗേറ്റ് കുട്ടിയുടെ ശരീരത്തിന്മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശി പ്പിച്ച ങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്. റസീന .
സഹോദരങ്ങൾ . റിഷാൻ , ദിൽഷാൻ