മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ
നഗരസഭയിൽ മുസ് ലിം ലീഗിന് ഭരണം പോയി.
ഇടതുപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ലീഗ് വിമത പൂവൻമഠത്തിൽ മുഹ്സിനയാണ് നഗരസഭാധ്യക്ഷയായയത്.
ഔദ്യോഗിക സ്ഥാനാർഥി ഡോ.കെ.ഹനീഷ പരാജയപ്പെട്ടു. മുനിസിപ്പൽ ലീഗിലെയും നഗരസഭാ ഭരണസമിതിയിലും ഉണ്ടായ വിഭാഗീയതയാണ് ഭരണം നഷ്ടമാക്കിയത്. നഗരസഭാധ്യക്ഷയായിരുന്ന ബുഷ്റ ഷബീർ, ഉപാധ്യക്ഷൻ
പി.പി.ഉമ്മർ എന്നിവർ ലീഗ് നേതൃത്വം
ആവശ്യപ്പെട്ടതനുസരിച്ച് രാജിവച്ചിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 അംഗങ്ങളിൽ മുഹ്സിനയ്ക്കു 15 വോട്ടും ഹനീഷയ്ക്കു 13 വോട്ടും ലഭിച്ചു.