മലപ്പുറം വാഴയൂർ കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരെ കണ്ടെത്തുന്നതിനായി രാത്രി വൈകിയും തിരച്ചിൽ തുടരുന്നു. ടി.വി.ഇബ്രാഹിം എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി.അബ്ദുറഹ്മാൻ തുടങ്ങിയവർ സ്ഥലത്തെത്തി.
കാരാട് കണ്ണാഞ്ചേരി ജൗഹറും (39) ഇവരുടെ ജേഷ്ഠൻ്റെ മകൻ മുഹമ്മദ് നബ്സാൻ എന്ന15 വയസ്കാരനായ
10 ക്ലാസ് വിദ്യാർത്ഥിയുമാ ണ് ഒഴുക്കിൽപെട്ടത്. വൈകിട്ട് 7 മണിയോടെയാണ് സംഭവം.
ഇരുവരും പുഴയിൽ എരുന്ത് എടുക്കാൻ എത്തിയതായിരുന്നുവെന്നും പറയുന്നുണ്ട്. ആഴമുള്ള സ്ഥലമായതിനാൽ മുങ്ങി താഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്
ഫയർഫോഴ്സ് സ്ഥലത്തെത്തി. സേനയും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.