കൊണ്ടോട്ടി: പള്ളിയിലേക്ക് പുലർച്ചെ നമസ്കാരത്തിനായി പോകുമ്പോൾ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. ഇന്ന് പുലർച്ചെ പുളിക്കൽ കൊട്ടപ്പുറം അങ്ങാടിക്കു സമീപമായിരുന്നു അപകടം.
കൊട്ടപ്പുറം അങ്ങാടിക്കു സമീപം താമസിക്കുന്ന കൈനിക്കര വെള്ളാരത്തോടി വീട്ടിൽ അലവി ഹാജി (80) ആണ് മരിച്ചത്.
പുലർച്ചെ 5 മണിക്ക് ശേഷം കൊട്ടപ്പുറം അങ്ങാടിയിലെ പള്ളിയിലേക്ക് സുബ്ഹി നമസ്കാരത്തിനായി നടന്നു പോകുമ്പോൾ ആയിരുന്നു അപകടം. കാറിടിച്ചു വീണ അലവി ഹാജിയെ ഉടൻ പുളിക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി പോലീസ് കേസെടുത്തു.