Local News

കൊണ്ടോട്ടി നഗരത്തിലെ
ട്രാഫിക് പരിഷ്കരണം;
നടപ്പാക്കൽ നീട്ടി

കൊണ്ടോട്ടി: നവംബർ 1 മുതൽ കൊണ്ടോട്ടി ടൗണിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ട്രാഫിക്
പരിഷ്ക്കരണം റീജിയണൽ ട്രാൻസ്പോർട്ട് അതോറ്റി (RTA) യുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നടപ്പിലാക്കുന്നത് താൽക്കാലികമായി മാറ്റിവയ്ക്കാൻ ചൊവ്വാഴ്ച ചേർന്ന കൊണ്ടോട്ടി നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചു.

അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നു ടി.വി.ഇബ്രാഹിം എംഎൽഎ അറിയിച്ചു. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സി.ടി.ഫാത്തിമത്ത് സുഹ്റാബി അദ്ധ്യക്ഷത വഹിച്ചു

ട്രാഫിക് പരിഷ്ക്കരണ ഇംപ്ലിമെന്റിംഗ് കൺവീനർ എ. മുഹിയുദ്ധീൻ അലി, നഗരസഭാ സ്ഥിര സമിതി അദ്ധ്യക്ഷരായ അശ്റഫ് മടാൻ, സി. മിനിമോൾ, റംല കൊടവണ്ടി, അബിന പുതിയറക്കൽ, മലപ്പുറം ജോയിന്റ് ആർ.ടി.ഒ അൻവർ, ട്രാഫിക് എസ്.ഐ. അബ്ദുൽ നാസർ, എസ്.ഐ. അനന്ദൻ പി.കെ, നഗരസഭ സെക്രട്ടറി ഇൻചാർജ്ജ് റഷീദ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button