മലപ്പുറം| മലപ്പുറം ജില്ലയ്ക്ക് പുതിയ കലക്ടർ. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആര്‍ വിനോദ് ഇന്ന് ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെയാണ് കലക്ടറേറ്റിലെത്തി ചുമതലയേറ്റത്. ജില്ലാ കലക്ടര്‍ പദവിയില്‍ നിന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന വി.ആര്‍ പ്രേംകുമാര്‍ അദ്ദേഹത്തിന് ചുമതല കൈമാറി.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പദവിയില്‍ നിന്നാണ് വി.ആര്‍ വിനോദ് ജില്ലാ കളക്ടറായി എത്തുന്നത്. സംസ്ഥാന സര്‍വീസില്‍ വരുന്നതിന് മുമ്പ് കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥനായിരുന്നു. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ ആയാണ് സംസ്ഥാന സര്‍വീസില്‍ പ്രവേശിച്ചത്. ഇടുക്കി, അടൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ആര്‍.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും ആയിരുന്നു.
കയര്‍ വികസന വകുപ്പ് ഡയറക്ടര്‍, കയര്‍ഫെഡ് എംഡി, നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചു. സുവോളയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിച്ചുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: എസ്.കെ സ്വപ്ന. രണ്ട് പെണ്‍മക്കള്‍ (വിദ്യാര്‍ത്ഥിനികള്‍)
സ്ഥാനമൊഴിയുന്ന കലക്ടര്‍, എ.ഡി.എം എന്‍.എം മെഹറലി എന്നിവര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
സബ് കലക്ടര്‍മാരായ സച്ചിന്‍ കുമാര്‍ യാദവ്, ശ്രീധന്യ സുരേഷ്, അസിസ്റ്റന്റ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡപ്യൂട്ടി കളക്ടര്‍മാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
….