മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായി വിധി. കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരമാവധി ശിക്ഷ എന്തിനെന്ന് കോടതികൾ വ്യക്തമാക്കിയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി തിരികെ ലോക്സഭയിൽ എത്തുമെന്ന വലിയ ആശ്വാസത്തിലാണ് കോണ്ഗ്രസ്.
