കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. ഇതേതുടർന്ന് കരിപ്പൂരിൽ തന്നെ എമർജൻസി ലാൻഡിങ് നടത്തി.
ഇന്ന് രാവിലെ 9 മണിക്ക് ശേഷം കരിപ്പൂരിൽ നിന്ന് പറന്നുയർന്ന ഒമാൻ എയർ വിമാനമാണ് തിരിച്ചിറക്കിയത്. മസ്കത്തിലേക്കുള്ള യാത്രക്കാരുമായി പുറപ്പെട്ടതായിരുന്നു വിമാനം.
സാങ്കേതഗിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ്, കരിപ്പൂരിലെ എയർ ട്രാഫിക് കണ്ട്രോൾ യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എയർപോർട്ട് അധികൃതർ അതിനുള്ള നടപടികളിലേക്ക് നീങ്ങി. എമർജൻസി ലന്ഡിങ്ങിനായി ഇന്ധനം കുറയ്ക്കാൻ ആകാശപരിധിയിൽ ഏറെ നേരം വട്ടമിട്ടു പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം ലാൻഡിങ്ങിനുള്ള നിർദേശം നൽകി.
തുടർന്ന് 12 മണിയോടെ സുരക്ഷിതമായി ലാൻഡിംഗ് നടത്തി. ഈ വിമാനത്തിലെ യാത്രക്കാരെ പിന്നീട് കൊണ്ടുപോകും.