മലപ്പുറം:ഇന്ന് രാത്രിയും ചൊവ്വാഴ്ച പകലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (25.07.23 ചൊവ്വാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ , ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾ, കൂടിക്കാഴ്ചകൾ മുൻനിശ്ചയപ്രകാരം നടക്കും. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ പിന്നീട് ക്രമീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.