കരിപ്പൂർ: മലേഷ്യൻ സർക്കാരിന്റെ പരമോന്നത പുരസ്കാരം സ്വീകരിച്ച് മടങ്ങിയെത്തിയ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർക്ക് ഇന്നുരാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി.
ആയിരക്കണക്കിന് പ്രവർത്തകരും പണ്ഡിതരുമാണ് രാവിലെ കരിപ്പൂരിൽ കാന്തപുരം അബൂബക്കർ മുസ്ലായരെ സ്വീകരിക്കാനായി വിമന്തവളത്തിൽ എത്തിയത്. തുടർന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാരന്തൂർ മർക്കസിലേക് ആനയിച്ചു കൊണ്ടുപോയി. തുടർന്ന് മർക്കസ് ഓഡിറ്റോറിയ ത്തിൽ ഗംഭീര സ്വീകരണം നൽകി.