News

ജനകീയ നായകന് വിട; മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു.
സംസ്ഥാനത്ത് ഇന്ന് പൊതു അവധി, 2 ദിവസം ദുഃഖാചരണം

ജനകീയനായി തിളങ്ങിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി (79) അന്തരിച്ചു. അർബുദ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ ഇന്ന് (ചൊവ്വ) പുലർച്ചെ 4.25നായിരുന്നു അന്ത്യം.
ജനസമ്പർക്ക പരിപാടിയിലൂടെ ജനകീയനായ ഉമ്മൻചാണ്ടിക്ക്
ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം ലഭിച്ചിരുന്നു.
മൃതദേഹം ഉച്ചയ്ക്കു ശേഷം തരുവനന്തപുരത്തേക്ക് കൊണ്ടുവരും.

സംസ്കാരം പുതുപ്പള്ളിയിൽ.
ഏറ്റവും കൂടുതൽ ദിവസം നിയമസഭ സാമാജികനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി.
2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button