കൊണ്ടോട്ടി | ചീക്കോട് പഞ്ചായത്തിലെ ഓമാനൂരിലെ കൊടക്കാട് ഭാഗത്ത് 3 മിനിറ്റോളം അതിശക്തമായ കാറ്റ്. ചുഴലിക്കാറ്റാണ് വീശിയടിച്ചതെന്നാണ് കരുതുന്നത്. മരം വീണും മറ്റും 12 വീടുകൾ ഭാഗികമായി തകർന്നു. നൂറുകണക്കിന് മരങ്ങൾ കടപുഴകി വീണു. നാല്പതോളം വീടുകൾ വിവിധ തരത്തിൽ ബാധിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2.15നാണ് ഏകദേശം 500 മീറ്റർ ചുറ്റളവിൽ കാറ്റ് നാശം വിതച്ചത്. പല വീടുകളുടെയും മുകളിൽ ഇപ്പോഴും മരം വീണു കിടക്കുകയാണ്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും മരങ്ങൾ മുറിച്ച്മാറ്റിയും മറ്റും രക്ഷാപ്രവർത്തനം തുടരുകയാണ്. കൊണ്ടോട്ടി താഹസിൽദാർ പി അബൂബക്കറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ആർക്കും പരിക്കില്ല. വൈദ്യുതിക്കാലുകൾ തകർന്ന് വൈദ്യുതി ബന്ധം പൂർണമായും നഷ്ടമായി.