താനൂർ ഒട്ടുംപുറം തൂവൽതീരത്ത് ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. 11 വയസ്സുള്ള
മുഹമ്മദ് അഫ്ദൻ ആണ് മരിച്ചത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ്. ഈ കുട്ടിയുടെ മൃതദേഹം രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്കി.
മൃതദേഹങ്ങൾ ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.
മരിച്ചവരിൽ ഒന്നിലേറെ പേരെ നഷ്ടമായ 4 കുടുംബങ്ങളുണ്ട്.
മരിച്ചവരുടെ മൃതദേഹങ്ങൾ 3 ആശുപത്രികളിലാണ് സൂക്ഷിച്ചിട്ടുള്ളത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 10 മൃതദേഹങ്ങും താനൂർ അജിനോം ഹെൽത്ത് ആശുപത്രിയിൽ 9 മൃതദേഹങ്ങളും തിരൂർ ജില്ലാ ആശുപത്രിയിൽ 3 മൃതദേഹങ്ങളുമാണ് സൂക്ഷിച്ചിട്ടുള്ളത്.
പരിക്കേറ്റതിനെത്തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 8 പേരിൽ 4 പേരുടെ നില ഗരുതരമാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും 4 പേർ ചികിത്സയിലുണ്ട്. പരപ്പനങ്ങാടിയിലെ നഹാസ് ആശുപത്രിയിൽ ആദ്യമെത്തിച്ചവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോഴേജ് ആശുപത്രിയിലേക്കു മാറ്റി. അപടമറിഞ്ഞ് ഉറ്റവരും
സുഹൃത്തുക്കളും നാട്ടുകാരുമായി ഒട്ടേറെ പേർ ഇന്നലെ സ്ഥലത്തെത്തിയിരുന്നു.