കരിപ്പൂർ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്ക് ഹജ്ജ് ക്യാമ്പിൽ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായവരിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷയുടെ അവസാന തിയ്യതി 2023 മെയ് 10 വൈകിട്ട് 5 വരെ. ഓൺലൈൻ അപേക്ഷ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ (keralahajcommittee.org ലഭ്യമാകും.
അപേക്ഷകർ രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. സേവനം ചെയ്യാൻ താൽപര്യമുള്ള രണ്ട് എമ്പാർക്കേഷൻ പോയിന്റുകൾ മുൻഗണനാ ക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകർ അവരുടെ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്. പൂർണമായി പൂരിപ്പിക്കാത്തതോ തെറ്റായ വിവരങ്ങൾ നൽകിയതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മെയ് 10നകം പൂർണ്ണമായ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരെ മാത്രമേ ഇന്റർവ്യുവിന് പരിഗണിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഹജ്ജ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
(വെബ്‌സൈറ്റ്: https://keralahajcommittee.org)