കൊണ്ടോട്ടി: താനൂർ സ്കൂൾ പടിയിലെ അപകടത്തിൽ മരിച്ചത് കൊണ്ടോട്ടി പുളിക്കൽ വലിയ പറമ്പ് തൊപ്പാശ്ശീരി യൂസഫിന്റെ മകൻ നവാസ്. (25). ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ താനൂർ സ്‌കൂൾ പടിയിൽ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം. നവാസ് സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിച്ച ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
ഉടൻ തീ ആളിപ്പടർന്നു. ശരീരത്തിൽ തീപിടിച്ച ബൈക്ക് യാത്രക്കാരനെ ഓടിക്കൂടിയവർക്കൊന്നും രക്ഷപ്പെടുത്താനായില്ല. നിമിഷ നേരംകൊണ്ട് യാത്രക്കാരൻ മരിച്ചു. ആദ്യം യാത്രക്കാരനെ തിരിച്ചറിഞ്ഞിരുന്നില്ല.
മരിച്ച നവാസിന്റെ മാതാവ് : ഷെരീഫ.