കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയും പ്രോസസിംഗ് ചാര്‍ജ്ജും ഉള്‍പ്പെടെ ആദ്യ ഗഡു തുകയായി ഒരാള്‍ക്ക് 81,800 രൂപവീതം അടക്കുവാനുള്ള സമയം 2023 ഏപ്രില്‍ 15 വരെ നീട്ടി.
പണമടച്ച ശേഷം പാസ്പോര്‍ട്ടും, പണമടച്ച രശീതിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 2023 ഏപ്രില്‍ 18 വൈകുന്നേരം 5 മണിക്കകം സമര്‍പ്പിക്കണം.
ഇതുവരെയായി 9826 പേര് രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.