പുളിക്കൽ: പറവൂരിലെ ക്വാറിയിൽനിന്നു സ്ഫോട്ക വസ്തു ശേഖരം കൊണ്ടോട്ടി പൊലീസ് പിടിച്ചെടുത്തു. രാവിലെ ആറിനു തുടങ്ങിയ പരിശോധന വൈകിട്ടോടെയാണു പൂർത്തിയായത്. ജലാറ്റിൻ സ്റ്റിക്, സേഫ്റ്റി ഫ്യൂസ്, ഡിറ്റനേറ്റർ തുടങ്ങിയവയാണു കണ്ടെടുത്തതെന്നും കണക്കുകൾ ശേഖരിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച വിവരത്തെത്തുടർന്ന് എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം കൊണ്ടോട്ടി എസ്ഐ കെ.ഫസിൽ റഹ്മാൻ, ഡാൻസാഫ് സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.