News

മൊറയൂർ മിനിഊട്ടിയിൽ വൻ അഗ്നിബാധ

മൊറയൂർ : മിനി ഊട്ടിയിൽ വൻ അഗ്നിബാധ. ഏകദേശം 4 ഏക്കറോളം വരുന്ന കുത്തനെയുള്ള പറമ്പ് കത്തി നശിച്ചു. വ്യാഴം രാത്രി 8 മണിയോടെയാണ് സംഭവം. പറമ്പിലെ തെങ്ങിൻ തൈകളും റബ്ബർ തൈകളും കത്തി നശിച്ചു.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ 👆👆👆

മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ നിന്നും ജീവനക്കാർ എത്തുമ്പോൾ പറമ്പിലെ മരങ്ങളും തൈകളും കത്തിക്കൊണ്ടിരിക്കുകയായിരുന്നു. കുത്തനെയുള്ള പറമ്പ് ആയതിനാൽ ഫയർഫോഴ്സ് ജീവനക്കാർ റോഡിൽ നിന്നും നൂറു മീറ്ററോളം താഴ്ചയിലേക്ക് കയറിൽ പിടിച്ചു ഇറങ്ങി നിന്നാണ് തീ അണച്ചത്. പച്ചിലക്കാടുകൾക്ക് അടക്കം തീ പിടിച്ചു. വൻ പുകപടലം ആയതിനാൽ തീ അണക്കാൻ അഗ്നിരക്ഷാ ജീവനക്കാരും നാട്ടുകാരും ഏറെ പണിപ്പെട്ടു. മലപ്പുറത്തു നിന്നും 2 യൂണിറ്റും പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കറും ഉപയോഗിച്ച് 2 മണിക്കൂറോളം കഠിന പരിശ്രമത്തിലൂടെ പൂർണമായും അണച്ചു.

മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ കെ സിയാദിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ എൻ.ജംഷാദ്, മുഹമ്മദ്‌ ഷഫീക്, കെ.സി മുഹമ്മദ്‌ ഫാരിസ്, എസ് പ്രദീപ്‌, അഫ്സൽ, ഹോം ഗാർഡ് വി ബൈജു, സിവിൽ ഡിഫെൻസ് അംഗങ്ങൾ ആയ അജ്മൽ തൗഫീഖ്, സിദ്ധീഖ്, ഫഹദ് എന്നിവരും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button