കരിപ്പൂർ: ഈ വർഷത്തെ ഹജ് തീർഥാടനത്തിനു കേന്ദ്ര ഹജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാർച്ച് 10 വരെ സ്വീകരിക്കും. അപേക്ഷകർക്ക് ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാന ഹജ് കമ്മിറ്റി ഒരുക്കുന്നുണ്ട്.
അപേക്ഷകർക്ക് 2023 മാർച്ച് 10 നു മുൻപ് അനുവദിച്ച മെഷിൻ റീഡബിൾ പാസ്പോർട്ട് വേണം. ഈ പാസ്പോർട്ടിന് 2024 ഫെബ്രുവരി 03 വരെ കാലാവധിയും വേണം. അപേക്ഷകർ കോവിഡ് വാക്സിൻ എടുത്തവരായിരിക്കണം. അപേക്ഷയോടൊപ്പം പാസ്പോർട്ടിന്റെ ആദ്യത്തേയും അവസാനത്തേയും പേജ് അപ് ലോഡ് ചെയ്യണമെന്നും കവർ ഹെഡിന്റെ കാൻസൽ ചെയ്ത ചെക്കിന്റെ പകർപ്പ്, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവ സമർപ്പിക്കണം തുടങ്ങിയ നിർദേശങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്നാണ് കരുതുന്നത്. ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര ഹജ് കമ്മിറ്റി അടുത്ത 5 വർഷത്തേക്കുള്ള ഹജ് പോളിസിയും പ്രഖ്യാപിച്ചിരുന്നു.