…..
കൊണ്ടോട്ടി പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു.
ബസ്സിനടിയിൽപ്പെട്ട സ്‌കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനി ആറു വയസ്സുകാരി ഹയാ ഫാത്തിമയാണ് മരിച്ചത്.അന്തിയൂർകുന്ന് നോവൽ സ്കൂളിലെ ബസ്സാണ് മറിഞ്ഞത്.

അപകടത്തിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ടു. ഈ സ്‌കൂട്ടറിൽ രക്ഷിതാവിനൊപ്പം ഉണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്.

ഇതേ സ്‌കൂളിലെ വിദ്യാർഥിനിയാണ് ഹയാ ഫാത്തിമ.
ബസ്സിലുണ്ടായിരുന്ന മറ്റു കുട്ടികളെ സ്ഥലത്തെത്തിയ നാട്ടുകാരും ഡ്രൈവരമാരും മറ്റും ചേർന്ന് രക്ഷപ്പെടുത്തി.

സ്‌കൂൾ വിട്ട് വീട്ടിലേക്ക് കുട്ടികളുമായി പോകുമ്പോൾ ബുധനാഴ്ച
വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ബസ്സിലെ
കുട്ടികൾക്ക് ചെറിയ പരിക്കേ ഉള്ളൂവെന്നും നാട്ടുകാർ പറഞ്ഞു. പൊലീസും മോട്ടോർ വാഹന വകുപ്പധികൃതരും സ്ഥലത്തെത്തി.