കൊണ്ടോട്ടി: വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് കൊണ്ടോട്ടി മേലങ്ങാടി ഭാഗത്ത് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. ഒന്നിലധികം തെരുവുനായ്ക്കൾ അക്രമിച്ചതായാണ് കരുതുന്നത്.
വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും തെരുവുനായ കടിച്ചു. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരിക്കും കടിയേറ്റു. നഗരസഭ അധികൃതരുടെ നിർദ്ദേശപ്രകാരം ടി.ഡി.ആർ.എഫ് വളണ്ടിയർമാർ സ്ഥലത്തെത്തി. പിടികൂടിയ നായ്ക്കളെ പിന്നീട് മൃഗാശുപത്രിയിലേക്ക് മാറ്റി.