NewsPravasam

ഹജ്ജ് പോളിസി കരട് പുറത്തിറങ്ങി: ഹജ് യാത്രയ്ക്ക് കേരളത്തിൽ 3 വിമാനത്താവളങ്ങൾ.

കരിപ്പൂർ: ഇത്തവണ ഹജ് യാത്രയ്ക്ക് കേരളത്തിൽ നിന്ന് കരിപ്പൂർ ഉൾപ്പെടെ 3 വിമാനത്താവളങ്ങൾ. കേന്ദ്ര ഹജ് കമ്മിറ്റി പുറത്തിറക്കിയ ഹജ് പോളിസി സംബന്ധിച്ച കരട് രേഖയിലാണ് കരിപ്പൂർ, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ ഉൾപ്പെടുത്തിയത്.


ഈ വർഷത്തെ ഹജ് നടപടി പുരോഗമിക്കുന്നുണ്ട്. 2023 മുതൽ 2028 വരെയുള്ള ഹജ് പോളിസിയുടെ കരട് കേന്ദ്ര ഹജ് കമ്മിറ്റി പ്രഖ്യാപിച്ചു. ഈ കരട് രേഖയിലാണ് ഹജ് യാത്രക്കുള്ള രാജ്യത്തെ വിമാനത്തവളങ്ങളുടെ പട്ടികയുള്ളത്. കേരളത്തിൽ നിന്ന് കൊച്ചിക്കു പുറമേ, ഇത്തവണ കോഴിക്കോട് വിമാനത്താവളവും കണ്ണൂർ വിമാനത്താവളവും ഉണ്ട്. മലബാർ മേഖലയിൽ നിന്നാണ് 80 ശതമാനത്തിലേറെ യാത്രക്കാരും.

വാർത്ത കാണാൻ ക്ലിക്ക് ചെയ്യൂ👆👆

തീർത്ഥാടകർക്ക് ഏറെ സഹായമാകും പുതിയ തീരുമാനം. രാജ്യത്തു 25 വിമാനത്താവളങ്ങൾ ആണ് കരട് പട്ടികയിലുള്ളത്.

ഹജ് അപേക്ഷ ഒരാഴ്ചയ്ക്കുള്ളിൽ സ്വീകരിച്ചു തുടങ്ങുമെന്നാണ് സൂചന. കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ തുടർ നടപടികൾക്ക് ഹജ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞതായി സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button