കോഴിക്കോട് വിമാനത്താവളം വഴി കേരളത്തിൽ എത്തിയ വിദേശ വനിതയെ പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് അന്വേഷണം തുടങ്ങി. മോശമായി പെരുമാറിയെന്നും പീഡിപ്പിച്ചെന്നും മറ്റും പാരാതിയുണ്ട്.
കേരളത്തിൽ ടൂറിസ്റ്റ് ആയി എത്തി കോഴിക്കോട് ഹോട്ടലിൽ താമസിക്കുകയായിരുന്ന
കൊറിയൻ സ്വദേശിനിയാണ് താൻ നേരിട്ട മോശം അനുഭവത്തെക്കുറിച്ചു പരാതിപ്പെട്ടത്.
ഉപദ്രവം നേരിട്ടതായി പറയുന്ന സ്ഥലം സംബന്ധിച്ചും മറ്റു കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുത്താൻ, യുവതിയുടെ ഭാഷ അറിയുന്ന ആളുടെ സഹായത്തോടെ കൂടുതൽ കാര്യങ്ങൾ പൊലീസ് ചോദിച്ചറിയുന്നുണ്ട്.
യുവതി കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്.
കരിപ്പൂരിൽ എത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ് കരിപ്പൂർ പോലീസ് ശേഖരിക്കുന്നത്. ഇതിനായി സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചു തുടങ്ങി. കോഴിക്കോട് ടൗൺ പൊലീസ് ആണ് സംഭവം അന്വേഷിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ക്ക് കൈമാറുമെന്ന് കരിപ്പൂർ പോലീസ് അറിയിച്ചു