Local News

കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ വിദ്യാർഥി മരിച്ചു

തേഞ്ഞിപ്പലം: തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ സങ്കടത്തിലാക്കിയ മരണവാർത്ത എത്തിയത്.
എടവണ്ണ SHMGVHSS അധ്യാപകൻ കല്ലിടുമ്പ്
പി അബ്ദുള്ളകുട്ടിയുടെ മകൻ പി.ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പിജി വിദ്യാർഥിയാണ് ഷെഹൻ.

ഗേറ്റ് പൂട്ടിയ സ്വിമ്മിങ് പൂളിലേക്ക് പുലർച്ചെ കൂട്ടുകാർ ഒന്നിച്ച് മതിൽ ചാടി കുളിക്കാൻ എത്തിയ തായാണ് പൊലീസിന് കിട്ടിയ വിവരം. ഗുരുതരാവസ്ഥയിലായ ഷെഹനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ആഘോഷം കഴിഞ്ഞ്
5 വിദ്യാർഥികൾ കുളിക്കാനെത്തു കയായിരുന്നു എന്നാണ് പ്രാഥമിക വിവരം.


അപകടം ഏതു രീതിയിലാണെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
എം.റുമാനയാണ് ഷെഹന്റെ മാതാവ്. സഹോദരി ഹെന്ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button