കൊണ്ടോട്ടി: കുടുംബത്തിന് ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണു കൊണ്ടോട്ടി നീറാട് അങ്ങാടിയിലെ സീ സ്റ്റാർ സൂപ്പർ മാർക്കറ്റ്. ബേക്കറി വിഭവങ്ങൾ സ്വന്തം യൂണിറ്റിൽ നിന്നു നിർമിച്ചാണു വിൽപന. ഓർഡർ പ്രകാരം ഏതുതരം കേക്കും ലഭിക്കും ഫുഡ് കോർട്ട് കൂടി ഉള്ളതിനാൽ സീ സ്റ്റാറിനെ നാട്ടുകാർ സ്വീകരിച്ചു കഴിഞ്ഞു.
നീറാട് അങ്ങാടിയിൽ കൊണ്ടോട്ടി നീറാട് അങ്ങാടിയിലാണ് സീ സ്റ്റാർ സൂപ്പർ മാർക്കറ്റ്. ഫുഡ് കോർട്ടും ലൈവ് ബേക്സ് ആൻഡ് കേക്ക് യൂണിറ്റും ഇവിടെയുണ്ട്. തികഞ്ഞ ഉത്തരവാദിത്തത്തോടെ കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കു നൽകാനാകുമെന്ന് മാനേജ്മെന്റ്.
ആവശ്യമായതെല്ലാം
വീട്ടിലേക്കാവശ്യമായ എല്ലാ വസ്തുക്കളും വാഹന
പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്. ഭക്ഷ്യധാന്യപ്പൊടികൾക്കും ഭക്ഷ്യാൽപന്നങ്ങൾക്കും പ്രത്യേക വിലക്കിഴിവ് സഹിതം തകർപ്പൻ ഓഫറുകളാണ് നൽകുന്നത്. പഴം, പച്ചക്കറി വിഭങ്ങൾ ഏതുമുണ്ട്. ആഘോഷ വേളകൾ സന്തോഷകരമാക്കാൻ വ്യത്യസ്ത രുചികളിൽ വേറിട്ട കേക്കുകൾ ഓർഡർ പ്രകാരം ഇവിടെനിന്നു നിർമിച്ചു നൽകും. സ്വന്തം യൂണിറ്റിൽ നിർമിക്കുന്ന ബേക്കറി വിഭവങ്ങളായതിനാൽ മികച്ച ഗുണനിലവാരം മാനേജ്മെന്റ് ഉറപ്പു നൽകുന്നു.
സയ്യിദ് മുഹമ്മദ് ജഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്ത സൂപ്പർ മാർക്കറ്റിൽ സയ്യിദ് ശിഹാബുദ്ദീൻ അഫ്ദൽ മുത്തന്നൂർ തങ്ങൾ ആദ്യവിൽപന നിർവഹിച്ചു. നാട്ടിലെ പൗരപ്രമുഖരും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
മികച്ച ക്രമീകരണം
സൂപ്പർ മാർക്കറ്റിൽ ആവശ്യക്കാരുടെ തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും ഇഷ്ടാനുസരണം സാധനങ്ങൾ തിരഞ്ഞെടുക്കാനും മികച്ച ക്രമീകരണമാണ് മാനേജ്മെന്റ് ചെയ്തിട്ടുള്ളത്. ഈവനിങ് കോഫി സംവിധാനവുമുണ്ട്. വിവിധയിനം ജ്യൂസുകളാണു മറ്റൊരു പ്രത്യേകത.
ഷവർമ, ബ്രോസ്റ്റ തുടങ്ങി ആവശ്യമായ വിഭവങ്ങളെന്തും ഇരുന്നു കഴിക്കാൻ ഫുഡ് കോർട്ട് സഹിതമാണ് സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. പരമാവധി വിലകുറച്ചാണു വിൽപനയെന്നും ഉപഭോക്താക്കൾ തുടർച്ചയായി സീ സ്റ്റാറിനെ സമീപിക്കുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതയാണെന്നും മാനേജ്മെന്റ് സാക്ഷ്യപ്പെടുത്തുന്നു. നീറാട് അങ്ങാടിയിൽ മികച്ച വിപണന കേന്ദ്രമായി സീ സ്റ്റാർ മാറിക്കഴിഞ്ഞു.
air one business desk