BusinessLocal News

കൊണ്ടോട്ടിയിൽ ഇനി ഐസും ഐസ്‌ക്രീമും ഇഷ്ടാനുസരണം

തിരക്കേറിയ ഓട്ടത്തിനിടെ, മനസ്സും ശരീരവും ഒന്നു തണുപ്പിച്ചെടുത്താലോ…

ഐസും ഐസ്ക്രീമും ഇനി ആഗ്രഹം പോലെ ഏതു ഫ്‌ളേവറിലും കിട്ടും. ഐസ് സ്റ്റോറിയെന്ന കൊണ്ടോട്ടിയിലെ എക്സ്ക്ലൂസ്സീവ് ഷോറൂമിൽ ഒന്നു വന്നു നോക്കൂ.. ആഗ്രഹത്തിനപ്പുറം സന്തോഷത്തിന്റെ തണുപ്പ് അനുഭവിച്ചറിയാം.

വാർത്ത കാണാൻ ക്ലിക്ക് ചെയ്യൂ

ഐസോ അതോ എസ്ക്രീമോ… എത്ര തരം വേണം, ഏതു ഫ്ളേവറിൽ വേണം എന്നു പറഞ്ഞാൽ മതി. മനസ്സിൽ അഗ്രഹിച്ച ഐസും ഐസ്ക്രീമും ഇഷ്ടാനുസരണം ഇനി നമുക്ക് തിരഞ്ഞെടിത്തു കഴിക്കാം. തികച്ചും നല്ല ഗുണനിലവാരത്തിൽ, മിതമായ നിരക്കിൽ. കൊണ്ടോട്ടി ബൈപാസ് റോഡിൽ പുതുതായി തുറന്ന ഐസ് സ്റ്റോറി യെന്ന ഷോറൂം ആണു താരം. കൃത്രിമ നിറമോ രുചിക്കൂട്ടുകളോ ചേർക്കാത്ത കലർപ്പില്ലാത്ത,, തികച്ചും പ്രകൃതിദത്ത വസ്തുക്കൾ ചേർത്ത അസ്സൽ ഐസും ഐസ്‌ക്രീമും.

15 രൂപ മുതൽ ഇവിടെ ഐസ് ലഭിക്കും. ഏതു ഫ്ലേവറിലും. ടെൻഡർ കോക്കനട്ട് , ഷാർജ, ഡാർക് ചോക്കോ, സ്പാനിഷ് മിക്സ്, സ്ട്രോബറി, ചിക്കു, വെഞ്ചോ, ഡേറ്റ്സ്, മാങ്കോ, ബട്ടർ സ്കോച്ച്, ഫിഗ്, പപ്പായ തുടങ്ങി പലതരം ഐസുകൾ


പാഷൻ ഫ്രൂട്ട് മുതൽ റെഡ് വെൽവെറ്റ് ഐസ്ക്രീമുകൾ വേറെ. ലൈവ് വാഫ്‌ൾസ്,
ലൈവ് കോൺ, ലൈവ് ഐസ്ക്രീം സൺഡേസ് എന്നിവ ഇവിടത്തെ പ്രത്യേകതയാണ്.
ഐസ് സ്റ്റോറി ഷോറൂം പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി പ്രസിഡന്റ് ശാദി മുസ്തഫ, സെക്രട്ടറി ബെസ്റ്റ് മുസ്തഫ, സിദ്ദീഖ് ഹാജി, കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി നൗഷാദ്, സെക്രട്ടറി ഫൈസൽ ഏ-വൺ, പ്രസിഡന്റ് ബിസ്മി ബാബു തുടങ്ങിയവർ പങ്കെടുത്തു.


ഇനി മനസ്സിലും ശരീരത്തിലും സന്തോഷത്തിന്റെ തണുപ്പ് നിറയട്ടെ. കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടിയിലെ ഐസ് സ്റ്റോറിയിൽനിന്നു ലഭിക്കും.
7034727374.

ബിസിനസ് ഡെസ്‌ക്
എയർ വൺ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button