കൊണ്ടോട്ടി: ലക്ഷങ്ങൾ വിലയുള്ള ലഹരി പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ പിടിയിലായി. തിരൂർ- ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറായ താനൂർ കെ-പുരം സ്വദേശി മുളന്തലപ്പാട് രവീന്ദ്രൻ ആണ് പിടിയിലായത്. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ഇയാളെ ഉപയോഗിച്ച് പല തവണ ലഹരി ബാംഗ്ലൂരിൽ നിന്നു കേരളത്തിലേക്ക് കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. രാതി സർവ്വീസ് നടത്തുന അന്തർ സംസ്ഥാന ബസുകളിൽ പരിശോധന കുറവായതിനാലാണ് ലഹരി കടത്ത് സംഘം ഈ മാർഗ്ഗം ഉപയോഗിക്കുന്നതെന്നു പോലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തത് റിമാന്റ് ചെയ്തു. ഇതോടെ കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതികളുടെ എണ്ണം 9 ആയി. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷറഫ്, ഇൻസ്പക്ടർ മനോജ്, എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.