കൊണ്ടോട്ടി: കൊണ്ടോട്ടി കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും ലഹരി വില്പന നടത്തി വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ . വെസ്റ്റ് സംഗാൾ മുർഷിദാബാദ് സ്വദേശി ജിബോൺ ( 30 )ആണ് പിടിയിലായത്. ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 12 ഓളം ചെറിയ പാക്കറ്റ് ബ്രൗൺ ഷുഗറും കഞ്ചാവ് പാക്കറ്റുകളും പിടികൂടിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
കൊണ്ടോട്ടിയിൽ വിവിധ സ്ഥലങ്ങളിൽ വീടുകൾ വാടകക്ക് എടുത്ത് അവിടെ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഇയാൾ ചെയ്തു നൽകിയിരുന്നതായി പോലീസ് പറഞ്ഞു. കൊണ്ടോട്ടി പോലീസും DANSAF ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്