കൊണ്ടോട്ടി: മുണ്ടക്കുളത്തെ ഫർണീച്ചർ സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയോളം കളവ് ചെയ്ത സംഭവത്തിൽ ഒരു വർഷത്തിനു ശേഷം പ്രതി പിടിയിലായി.
ബംഗാൾ മിഡ്നാപൂർ സ്വദേശി മുനീറുൾ അലിയാണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസി നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എടവണ്ണയിൽ വച്ചാണ് പിടികൂടിയത്. കൊണ്ടോട്ടി സിഐ മനോജ്, എസ് ഐ നൗഫൽ, പോലീസ് ഓഫീസർ സ്മിത എന്നിവരുടെ നേതൃത്വത്തിൽ DANSAF സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.